പ്രാചീന തമിഴകം
പഠനനേട്ടങ്ങൾ
1. പ്രാചീന തമിഴകത്തിലെ മനുഷ്യജീവിതം വിലയിരുത്താൻ വിദ്യാർത്ഥികൾ പ്രാപ്തരാകുന്നു.
2. ഒരു ചരിത്ര സ്രോതസ്സ് എന്ന നിലയിൽ മഹാശിലാസ്മാരകങ്ങളുടെ പ്രാധാന്യം വിശകലനം ചെയ്യാൻ വിദ്യാർത്ഥികൾ പ്രാപ്തി നേടുന്നു.
3. മഹാശിലാ സ്മാരകങ്ങളും അവയുടെ പ്രത്യേകതകളും വേർതിരിച്ചറിയാൻ വിദ്യാർത്ഥികൾ പ്രാപ്തരാകുന്നു.
പ്രാചീന തമിഴകം
ആന്ധ്രാപ്രദേശിലെ തിരുപ്പതി മുതൽ കന്യാകുമാരി വരെയുള്ള കേരളവുമുൾപ്പെടുന്ന പ്രദേശത്തെയാണ് പ്രാചീന തമിഴകം എന്ന് വിളിക്കുന്നത്. തെക്കേ ഇന്ത്യയുടെ ചരിത്രം നിർണയിക്കുന്നതിൽ ഈ പ്രദേശം പ്രധാന പങ്ക് വഹിക്കുന്നു. പ്രാചീന തമിഴകത്തെക്കുറിച്ച് തെളിവു നൽകുന്ന പ്രധാന സ്രോതസ്സുകൾ ആണ് പഴന്തമിഴ്പ്പാട്ടുകൾ , മഹാശിലാ സ്മാരകങ്ങൾ, നാണയങ്ങൾ, തമിഴ് ബ്രാഹ്മി ലിഖിതങ്ങൾ , സഞ്ചാരക്കുറിപ്പുകൾ എന്നിവ.
ആദ്യകാല തെക്കേ ഇന്ത്യ
മഹാശിലാ കാലഘട്ടം
മഹാശില എന്ന പദത്തിനർഥം ‘ വലിയകല്ല്’ എന്നാണ്.
മരിച്ചയാളുടെ ഭൗ തികാവശിഷ്ടങ്ങൾ അടക്കിയതിനു മീതെ കാണുന്ന സ്മാരക ശിലകളാണ് മഹാശിലാ സ്മാരകങ്ങൾ. ഇവ നിർമ്മിക്കപ്പെട്ട കാലം മഹാശിലാ കാലഘട്ടം എന്നറിയപ്പെടുന്നു.
പ്രധാനപ്പെട്ട
മഹാശിലാസ്മാരകങ്ങൾ
- കൽവളയം
- നന്നങ്ങാടി
- കന്മേശ
- കല്ലറകൾ
- മുനിയറ
- തൊപ്പിക്കല്ല്
- കുടക്കല്ല്
- കൽത്തൊട്ടി
- നാട്ടുകല്ല്
മഹാശിലാ സ്മാരകങ്ങളിൽ നിന്നും ലഭിച്ച ഇരുമ്പുപകരണങ്ങൾ
- വാൾ
- കുന്തം
- കത്തി
- ചൂണ്ടക്കൊടുത്ത്
- വിളക്ക്
- ആണികൾ
- വിളക്കു കാൽ
ഇവയ്ക്കു പുറമെ കറുപ്പ് – ചുവപ്പ് നിറങ്ങളോടുകൂടിയ മൺപാത്രങ്ങളും റോമൻ സ്വർണനാണയങ്ങളും മഹാശിലാസ്മാരക ങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
പ്രാചീന തമിഴകത്തിലെ മനുഷ്യജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാനപ്പെട്ട തെളിവുകളാണ് മഹാശിലാ സ്മാരകങ്ങൾ . മഹാശിലാ സ്മാരകങ്ങളിൽ നിന്ന് ലഭിച്ച ഇരുമ്പുപകരണങ്ങളും റോമൻ നാണയങ്ങളും അക്കാലത്തെ സാമൂഹ്യ സ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന ഘടകങ്ങളാണ്.
മഹാശിലാ സ്മാരകങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലാസ്സ്
പ്രാചീന തമിഴക ത്തെക്കുറിച്ചുള്ള ക്ലാസ്സ്
പ്രാചീന തമിഴകം പവർപോയിന്റ് പ്രസന്റേഷൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താഴെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കൂ
No comments:
Post a Comment